സൂക്ഷ്മപരിശോധന മാറ്റി

ഇന്നുമുതൽ 22 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ആറ്, ഏഴ്, എട്ട് സെമസ്റ്റർ ബി.ടെക് പരീക്ഷയുടെ സൂക്ഷ്മപരിശോധന മാറ്റി. പുതുക്കിയ തീയതി പിന്നീട്.

പരീക്ഷകൾ മാറ്റി

19 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.


പരീക്ഷഫലം

ഐ.ഐ.ആർ.ബി.എസിൽ നടന്ന നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (റഗുലർ) എം.എസ് സി. അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (റഗുലർ) എം.എസ് സി. ഇലക്‌ട്രോണിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.ബി.എ. പ്രവേശനം

സ്‌കൂൾ ഒഫ് മനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിലെ മാസ്റ്റർ ഒഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ (എം.ബി.എ.) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരത്തിന് ഫോൺ: 04812732288,

സന്ദർശക നിയന്ത്രണം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി സർവകലാശാലയിൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഫ്രണ്ട് ഓഫീസ് ഉൾപ്പെടെ സന്ദർശക നിയന്ത്രണം ഏർപ്പെടുത്തി. പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കായി സർവകലാശാലയിൽനിന്നും അറിയിപ്പ് നൽകിയിട്ടുള്ള വിദ്യാർഥികൾക്കും മറ്റ് സെക്ഷനുകളിൽനിന്നും വിവിധ ആവശ്യങ്ങൾക്കായി അറിയിപ്പ് നൽകിയിരിക്കുന്നവർക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. സർവകലാശാലയിൽ നിന്നും ഓൺലൈനായി ലഭ്യമാകാത്ത സേവനങ്ങൾക്കായി അപേക്ഷകൾ ഇമെയിൽ മുഖേന അയയ്ക്കാം. (ഭരണവിഭാഗം: generaltapaladmn@mgu.ac.in, പരീക്ഷ വിഭാഗം: tapal1@mgu.ac.in). ടെലിഫോൺ മുഖേനയുള്ള ഫ്രണ്ട് ഓഫീസ് സേവനങ്ങൾക്കായി 04812733505, 3516, 3526, 3535, 3550, 3565, 3580, 3584, 8330013004 മുതൽ 9 വരെ എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം.