pradheesh-tv
കുന്നുകര എം.ഇ.എസ് എൻജിനീയറിംഗ് കോളേജ് വനിതാസെൽ നിരുപയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച സൗജന്യ വനിതാ കമ്പ്യൂട്ടർ പഠന ക്ലാസ്സ് പാറക്കടവ് ബ്ലോക്ക് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് എൻജിനീയറിംഗ് കോളേജ് വനിതാസെൽ നിരുപയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച വനിതാ സൗജന്യ കമ്പ്യൂട്ടർ പഠനക്ലാസ് പാറക്കടവ് ബ്ലോക്ക് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. കോളേജ് ട്രഷറർ വി.കെ.എം ബഷീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.കെ. കാസിം, പ്രിൻസിപ്പൽ ഡോ. ആത്മാറാം, ഡീൻ വി.പി. ജയശങ്കർ എന്നിവർ സംസാരിച്ചു.