കളമശേരി: കൊവിഡ് വ്യാപനത്തിനെതിരെ സർക്കാർ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ ഏലൂർ നഗരസഭയിൽ ചേർന്ന പ്രത്യേക യോഗത്തിൽ തീരുമാനമായി. ചെയർമാൻ എ.ഡി. സുജിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ , പാർലമെന്ററി പാർട്ടി നേതാക്കൾ, മെഡിക്കൽ ഓഫീസർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വാക്സിൻ ലഭിക്കുന്ന മുറയ്ക്ക് രണ്ടാം ഡോസ് നൽകുന്നതിന് മുൻഗണന നൽകും. വ്യാപാര സ്ഥാപനങ്ങളിൽ സമയക്രമവും അകലവും സാനിറ്റൈസറും നിർബന്ധമാക്കും. പ്രധാന കേന്ദ്രങ്ങൾ ശുചീകരിക്കും. വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും സർക്കാർ നിർദ്ദേശം കർക്കശമാക്കും. ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ എല്ലാ ദിവസവും സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തും.
പൊതുജനങ്ങൾക്ക് ബന്ധപ്പെടാൻ നോഡൽ ഓഫീസറായി സാനിറ്ററി ഇൻസ്പെക്ടർ വി. ബിജുവിനെ നിയമിച്ചു. ഫോൺ: 9288453204.