കൊച്ചി: കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും അടിയന്തരമായി വാക്‌സിൻ നൽകണമെന്നും വാക്‌സിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.