കൊച്ചി: കൊവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിനായി വിപുലമായ പദ്ധതിക്ക് രൂപം നൽകി. വരും ദിവസങ്ങളിൽ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ലഭ്യമായിട്ടുള്ള സാധാരണ കിടക്കൾ, വെൻറിലേറ്റർ, ഓക്‌സിജൻ, ഐ.സി.യു എന്നീ വിഭാഗങ്ങളിലെ 20 ശതമാനം കിടക്കകൾ വീതം കൊവിഡ് രോഗികൾക്കായി നീക്കിവയ്ക്കുന്നതിന് നിർദ്ദേശം നൽകും.
സംസ്ഥാന വ്യാപകമായി കഴിഞ്ഞദിവസങ്ങളിൽ സംഘടിപ്പിച്ച പ്രത്യേക പരിശോധനാ കാമ്പയിൻ ഇന്നും നാളെയും വീണ്ടും നടത്തും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ, മറ്റ് ആൾക്കൂട്ടങ്ങളുമായി ഇടപെട്ടവർ, കൂടുതൽ രോഗബാധയേൽക്കാൻ സാദ്ധ്യതയുള്ള ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവർ എന്നിവരെ കേന്ദ്രീകരിച്ചാകും കാമ്പയിനെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ കുട്ടപ്പൻ പറഞ്ഞു. പൊതു, സ്വകാര്യ ആശുപത്രികളിലായി ജില്ലയിൽ നിലവിൽ 3000 ഓക്‌സിജൻ കിടക്കകൾ, 1076 ഐ.സി.യു കിടക്കകൾ, 359 വെൻറിലേറ്ററുകൾ എന്നിവ സജ്ജമാണ്‌