മട്ടാഞ്ചേരി: ഗോശ്രീപുരം കൊച്ചി തിരുമല ദേവസ്വം ക്ഷേത്രത്തിൽ ഉത്സവത്തിന് തന്ത്രി ആർ. ഗോവിന്ദ ഭട്ടിന്റെ കാർമ്മികത്വത്തിൽ കൊടിയേറി. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഉത്സവം ക്ഷേത്ര ചടങ്ങുകളും മറ്റുമായി ചുരുക്കി. നിത്യപൂജയ്ക്കുശേഷം ഭഗവാനെ എഴുന്നള്ളിച്ച് കലശപൂജയും ശുദ്ധിപൂജയും കൊടിമരപ്രതിഷ്ഠയും നടത്തി. കൊടിക്കൂറ പൂജ, കൊടിയേറ്റം എന്നിവയ്ക്ക് ശേഷം ദേവതാക്ഷണം, വിളംബരം, പല്ലക്കുപൂജ എന്നിവ നടന്നു. ബി. ജഗന്നാഥഷേണായ്, വി. ശിവകുമാർ കമ്മത്ത്, വി. ഹരി പൈ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നു. 26ന് ആറാട്ട്.