കൊച്ചി: പാലാരിവട്ടം ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.

 ഇന്ന് രാവിലെ 9 ന് ശ്രീബലി, വൈകിട്ട് 6.45 മുതൽ തിരുവാതിര,7.15ന് ഭക്തിഗാനാമൃതം.9 ന് വിളക്കിനെഴുന്നള്ളിപ്പ്.

നാളെ വൈകിട്ട് 6.30 ന് മുഴുക്കാപ്പ് ചന്ദനംചാർത്ത്, 6.45 ന് തിരുവാതിര,7.30ന് ഭക്തിഗാനാമൃതം,9 ന് വിളക്കിനെഴുന്നള്ളിപ്പ്.

വ്യാഴം.രാവിലെ 9 ന് ആയില്യംപൂജ,9.30 ന് ഉത്സവബലി,11ന് ഉത്സവബലി ദർശനം, വൈകിട്ട് 7 ന് സുഗമസംഗീത്, 9ന് വിളക്കിനെഴുന്നള്ളിപ്പ്,

വെള്ളി.രാവിലെ 9 ന് ശ്രീബലി, മൂന്ന് ആനപ്പുറത്ത് എഴുന്നള്ളിപ്പ്, വൈകിട്ട് 5 ന് പകൽപ്പൂരം, മേജർസെറ്റ് പഞ്ചവാദ്യം,പാണ്ടിമേളം, 5.30 ന് ഓട്ടൻതുള്ളൽ, 6 ന് ശ്രീകോവിലിലും ക്ഷേത്രാങ്കണത്തിലും സ്പെഷ്യൽ പുഷ്പാലങ്കാരം,6.30 ന് ദേവിക്ക് പ്രത്യേക ചന്ദനം ചാർത്തൽ, 9ന് ദീപക്കാഴ്ച,10ന് ദീപാരാധന, 11ന് വലിയ വിളക്ക്.

ആറാട്ട് ദിനമായ ശനിയാഴ്ച രാവിലെ 9ന് കൊടിയിറക്കൽ, 9.30 ന് ആറാട്ടെഴുന്നള്ളിപ്പും ആറാട്ടും. 10 ന് നടക്കൽപറ, വൈകിട്ട് 6.30ന് ദേവിക്ക് മുഴുക്കാപ്പ് ചന്ദനം ചാർത്തൽ.