കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 'മുറ്റത്തെമുല്ല വായ്പാ പദ്ധതി ' നടത്തിപ്പിന്റെ ഒന്നാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി കുടുംബശ്രീ പ്രവർത്തകസംഗമം നടത്തി. ബാങ്ക് പ്രസിഡന്റ് അഡ്വ. എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. കൊച്ചി നഗരസഭ 42ാം ഡിവിഷൻ എ.ഡി.എസ് ചെയർപേഴ്‌സൺ സുനിത തുളസി അദ്ധ്യക്ഷയായി.എസ്. മോഹൻദാസ്, ടി.എസ്. ഹരി, ദീപ അനിൽകുമാർ, ഹസീന നസീർ, റജീന.പി.എച്ച്, മേരി ജോൺ, രജുല ലീഷ്, സിജി സന്തോഷ്, ഷാജിനി രത്‌നാകരൻ, വിനിത ശ്യാം എന്നിവർ സംസാരിച്ചു.