court

കൊച്ചി: ബന്ധു നിയമനവുമായി ബന്ധപ്പെട്ട പരാതിയിൽ തന്നെ മന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്ന ലോകായുക്തയുടെ വിധിക്കെതിരെ ഡോ. കെ.ടി. ജലീൽ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാറും ജസ്റ്റിസ് കെ ബാബുവും ഉൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഹർജിയിൽ വാദം കേട്ടത്. ലോകായുക്തയുടെ വിധിക്കെതിരെ ജലീൽ നൽകിയ ഹർജിയിൽ കഴിഞ്ഞ ചൊവ്വാഴ്ച ഹൈക്കോടതി വാദം കേൾക്കുന്നതിനിടെയാണ് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചത്. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജരായി തന്റെ ബന്ധുവായ കെ.ടി. അദീബിനെ മന്ത്രിയായിരിക്കെ ജലീൽ നിയമിച്ചത് സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവുമാണെന്ന് വിലയിരുത്തിയാണ് അദ്ദേഹത്തെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കാൻ ലോകായുക്ത നിർദ്ദേശിച്ചത്.