sr-gracious-85

ആരക്കുഴ: സിഎംസി പാവനാത്മ പ്രൊവിൻസിലെ ആരക്കുഴ മഠാംഗമായ സിസ്റ്റർ ഗ്രേഷ്യസ് (ത്രേസ്യാമ്മ എം.സി മൈലാടൂർ - 85) നിര്യാതയായി. കണ്ണൂർ വാഴക്കുണ്ടം മൈലാടൂർ ചാക്കോ മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ചാക്കോ എം.സി, യൗസേപ്പച്ചൻ, തൊമ്മച്ചൻ, പരേതരായ മറിയക്കുട്ടി ചെറിയാൻ, അബ്രാഹം എം.സി, മാത്യു എം.സി. കാരക്കുന്നം, പെരുമ്പല്ലൂർ, മൂവാറ്റുപുഴ, നെടിയശാല, കല്ലാനിക്കൽ, കവളങ്ങാട് എന്നിവിടങ്ങളിലും കാരക്കുന്നം, പെരുമ്പല്ലൂർ നെടിയശാല സ്‌കൂളുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.