1
തൃക്കാക്കരയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കണമെന്നാവശ്യപ്പെട്ടു ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി തൃക്കാക്കര നഗരസഭാ കവാടത്തിൽ നടത്തിയ ധർണ.

തൃക്കാക്കര: നഗരസഭയുടെ കൊവിഡ് പ്രതിരോധ നടപടികളിലെ അനാസ്ഥയ്ക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നഗരസഭ കവാടത്തിൽ ധർണ നടത്തി. ജില്ലയിൽ കൊവിഡ് ബാധിതർ കൂടുതലുള്ള തൃക്കാക്കരയിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കണമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് ഒ.എം. സലാഹുദ്ദീൻ, നേതാക്കളായ എ.ആർ. ര‍ഞ്ജിത്, കെ.എം. ഷിഹാബ്, എൻ.എം. സൂരജ്, ലുക്ക്മാനുൽ ഹക്കിം, എം.എം. നാസർ തുടങ്ങിയവർ പ്രസംഗിച്ചു.

കൊവിഡ് പ്രതിരോധ സംവിധാനങ്ങൾ അടിയന്തിരമായി നടപ്പാക്കുമെന്നും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കുമെന്നും നഗരസഭാ സെക്രട്ടറി എൻ.കെ. കൃഷ്ണകുമാർ രേഖാമൂലം ഉറപ്പ് നൽകിയതോടെയാണ്‌ പ്രതിഷേധം അവസാനിപ്പിച്ചത്.