മൂവാറ്റുപുഴ: മാറാടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യാത്രക്കാർക്ക് പരിക്ക്. ഇന്നലെ കൂത്താട്ടുകുളം -മൂവാറ്റുപുഴ എം.സി റോഡിൽ മാറാടി സബ് സ്റ്റേഷന് സമീപം എതിർ ദിശയിൽ എത്തിയ കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.മൂവാറ്റുപുഴയിലെ സ്വകാര്യ കാർ സർവീസിംഗ് സെന്ററിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കാറും, പത്തനംതിട്ടയിൽ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ രണ്ട് യാത്രക്കാരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ല.