digi

കൊച്ചി: സർട്ടിഫിക്കറ്റുകളും സുപ്രധാന രേഖകളും സുരക്ഷിതമാക്കുന്ന ഡിജിലോക്കറിലേക്ക് കൂടുതൽ സേവനങ്ങൾ എത്തുന്നു. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി, സ‌ർവകലാശാലകൾ എന്നിവയുടെ മുൻവർഷങ്ങളിലെ സർട്ടിഫിക്കറ്റുകൾ ഇപ്പോൾ ഡിജിലോക്കറിൽ ലഭ്യമാണ്. എസ്.എസ്.എൽ.സി 2016 മുതലും ഹയർ സെക്കൻഡറി 2009 മുതലും വൊക്കേഷണൽ ഹയർസെക്കൻഡറി 2016 മുതലുമുള്ള സർട്ടിഫിക്കറ്റുകളാണ് ലഭിക്കുക.

സർവകലാശാലകളുടെ ഡിജിറ്റലൈസേഷൻ ആരംഭിച്ചത് മുതലുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കും. ആധാർ, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ് എന്നിവയും ലഭിക്കും.

https://digilocker.gov.in ൽ ആധാർ നമ്പരോ മൊബൈൽ നമ്പരോ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. ഓരോ വകുപ്പിന്റെയും പ്രത്യേക ഓപ്ഷനുകൾ തിരഞ്ഞെടുത്ത് വേണ്ട സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം.

 വ്യാജന്റെ ശല്യമൊഴിയും

പി.എസ്.സി പരീക്ഷകളുടെ പരിശോധന എളുപ്പമാക്കുകയും വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നത് ഇല്ലാതാക്കുകയുമാണ് ഡിജിലോക്കറിന്റെ പ്രധാന ലക്ഷ്യം. സംസ്ഥാന ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വകുപ്പും ഐ.ടി മിഷനും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. രേഖകൾ നഷ്ടപ്പെട്ടുപോയാൽ അവയുടെ ഡിജിറ്റൽ കോപ്പി ഡൗൺലോഡ് ചെയ്യാനും ഡിജി ലോക്കറിൽ സൗകര്യമുണ്ട്.