കളമശേരി: മഞ്ഞുമ്മൽ ആറാട്ടുകടവിൽ (റഗുലേറ്റർ കം ബ്രിഡ്ജ് ) ഓക്സിജൻ ലെവൽ താഴ്ന്നതിനെത്തുടർന്ന് വിവിധയിനം മത്സ്യങ്ങളും കൊഞ്ചും കൂട്ടത്തോടെ ശ്വാസംകിട്ടാതെ ജലപ്പരപ്പിനുമുകളിൽ പിടഞ്ഞുപൊങ്ങി. പലരും ഇവയെ കോരിയെടുത്തു. ഒമ്പത് ഷട്ടറുകളുള്ളത് അടച്ചിരുന്നതിനാൽ കറുത്തുകുറുകിയ മലിനജലം ഒഴുക്ക് നിലച്ച് കെട്ടിക്കിടന്നതാണ് പ്രശ്നമായതെന്ന് പ്രദേശവാസികൾ പറഞ്ഞു. രാവിലെ പതിനൊന്നോടെ രണ്ട് ഷട്ടറുകൾ തുറന്നതോടെ മത്സ്യക്കുരുതി ഒഴിവായി.

വൈഗയെ കൊന്നകേസിലെ പ്രതി സനു മോഹനെ തെളിവെടുപ്പിനായി കൊണ്ടുവരുമെന്ന വിവരം കൂടി അറിഞ്ഞതോടെ ആൾക്കൂട്ടം പിരിയാതെ നിന്നതും പൊലീസിന് പണിയായി.