കോലഞ്ചേരി: പുത്തൻകുരിശിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുമ്പിലുള്ള ആൽമരം അപകടാവസ്ഥയിൽ. മരം ചരിഞ്ഞു നിൽക്കുന്നതിനാൽ കണ്ടെയ്‌നർ ലോറികൾ വന്നു തട്ടി പലപ്പോഴും ശിഖരങ്ങൾ ഒടിഞ്ഞു വീഴാറുണ്ട്. ശക്തമായ മഴയും കാറ്റും ഉള്ളപ്പോൾ യാത്രക്കാരുടെ ദേഹത്ത് ചെറിയ കൊമ്പുകൾ വീഴുന്നതും പതിവാണ്. മരം ഒടിഞ്ഞുവീണാൽ തൊട്ടടുത്തുള്ള കച്ചവട സ്ഥാപനങ്ങൾക്കും കുരിശുപള്ളിക്കും കേടുപാടുകളുണ്ടാകാൻ സാദ്ധ്യതയുണ്ട്. തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ ആൽമരത്തിന് എതിർവശത്താണ് നിൽക്കുന്നത്. ശിഖരങ്ങൾ മുറിച്ചു മാറ്റിയില്ലെങ്കിൽ വൻ അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.