oxy

കൊച്ചി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ സർക്കാർ ആശുപത്രികളിൽ കൊച്ചി കപ്പൽശാല കേന്ദ്രീകൃത ഓക്‌സിജൻ വിതരണ ശൃംഖലയൊരുക്കി. ഫോർട്ടുകൊച്ചി, പള്ളുരുത്തി, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രികൾ, ആലുവ ജില്ലാ ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്. കൊച്ചി കപ്പൽശാലയുടെ സി.എസ്. ആർ പദ്ധതിയുടെ നേതൃത്വത്തിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. രോഗിയുടെ കിടക്കക്കരികിൽ പൈപ്പ് ലൈൻ വഴി ഓക്‌സിജൻ എത്തിക്കും.