കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ ഡോമിസെലറി കെയർ സെന്ററിന് ഇന്ന് തുടക്കമാകും. പുത്തൻകുരിശ് ബി.ടി.സി പബ്ലിക് സ്‌കൂളിന്റെ കിൻഡർ ഗാർഡൻ ബ്ലോക്കിലാണ് സെന്റർ.നേരത്തെ മുത്തൂറ്റ് കൊളേജിൽ സി.എഫ്.എൽ.ടി.സി നല്ല രീതിയിൽ നടത്തിയ പ്രവർത്തന പരിചയമാണ് ദ്രുതഗതിയിൽ പുതിയ കെയർ സെന്റർ തുടങ്ങാൻ പഞ്ചായത്ത് ഭരണ സമിതിക്ക് കരുത്തായത്.