കൊച്ചി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുമ്പളങ്ങി യൂണിറ്റ് വാർഷികം പഞ്ചായത്ത് പ്രസിഡന്റ് ലിജ ബാബു ഉദ്ഘാടനം ചെയ്തു. പള്ളുരുത്തി ബ്ളോക്ക് പ്രസിഡന്റ് മണിയപ്പൻ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി പി.കെ. സോമസുന്ദരൻ (പ്രസിഡന്റ്), ആന്റണി ഫെലാസ്കസ് (സെക്രട്ടറി), എ.ബി. ജോസഫ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.