കൊച്ചി: കൊവിഡ് പുനർവ്യാപനവും സംസ്ഥാന സർക്കാരുകൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും കണക്കിലെടുത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ലഘൂകരിക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം കഴിഞ്ഞ ഏപ്രിലിൽ സ്ഥാപിച്ച കൊച്ചിയിലെ ഉൾപ്പെടെ 20 കൺട്രോൾ റൂമുകൾ വീണ്ടും തുറന്നു. ഇ മെയിൽ, മൊബൈൽ, വാട്ട്‌സ്ആപ്പ് വഴി കൺട്രോൾ റൂമുകളുമായി ബന്ധപ്പെടാം. എല്ലാ കോൾ സെന്ററുകളുടെയും പ്രവർത്തനം ചീഫ് ലേബർ കമ്മിഷണർ (സെൻട്രൽ) ദിവസേന നിരീക്ഷിക്കും. കൊച്ചിയിലെ കൺട്രോൾ റൂം നമ്പറുകൾ: 9446876550, 9744440025, 9884570212, 9447780006, 9037792268.