ആലുവ: കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഏർപ്പെടുത്തിയ യുവകവി പുരസ്‌കാരത്തിന് ആലുവ സ്വദേശി സോണിയ ഷിനോയ് പുൽപ്പാട്ട് അർഹയായി. 72 കൃതികളിൽ നിന്നാണ് 'ആകയാൽ സാക്ഷ്യപ്പെടുത്തുന്നു' എന്ന കവിത തിരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തിഫലകവുമടങ്ങിയ അവാർഡ്
മഹാകവി കുമാരനാശാന്റെ 149 -ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 26ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ കൈമാറും. നാടകകൃത്തും കേരള സംഗീത നാടക അക്കാഡമി വൈസ് ചെയർമാനുമായ സേവ്യർ പുൽപ്പാട്ടിന്റെ മകളാണ്. അഭിഭാഷക കൂടിയായ സോണിയ ഇപ്പോൾ ദുബായിൽ റേഡിയോ സ്റ്റേഷനിൽ വാർത്താ അവതാരകയാണ്.