dance
ശ്രീസ്വാമി വൈദ്യഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ആയുർനടനം നൃർത്തപരിപാടി

പെരുമ്പാവൂർ: ശ്രീസ്വാമി വൈദ്യഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആയുർനടനം നൃർത്തപരിപാടി വ്യത്യസ്ഥമായി. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിലെ ചികിത്സയിൽ പൂർണ സുഖം പ്രാപിച്ച 21 നർത്തകിമാരാണ് അരങ്ങേറ്റം നടത്തിയത്.

ഡോക്ടർമാരായ രാഹുൽ ലക്ഷ്മൺ, ലക്ഷ്മി രാഹുൽ എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ ടി.എം.സക്കീർ ഹുസൈൻ, ടെൽക്ക് ചെയർമാർ എൻ.സി.മോഹനൻ, കൊച്ചി കോർപ്പറേഷൻ മുൻ.ചീഫ് ടൗൺ പ്ലാനർ ഡി.ബാബുരാജ്, സ്വാമിനി ജ്യോതിർമയി ഭാരതി, ചാലക്കുടി ഡിവൈ.എസ്.പി.കെ.എം. ജിജിമോൻ, സി.എച്ച്. മുസ്തഫ മൗലവി, കൗൺസിലർമാരായ, ലത സുകുമാരൻ, അഭിലാഷ് പി.എസ്., സിറാജ്, ശ്രീശങ്കര ട്രസ്റ്റ് സെക്രട്ടറി എസ്.കെ. കൃഷ്ണൻ,ശ്രീസ്വാമി വൈദ്യഗുരുകുലം ചീഫ് ഫിസിഷൻ അഭിലാഷ് വി.ആർ.നാഥ് തുടങ്ങിയവർ സംസാരിച്ചു.