മൂവാറ്റുപുഴ: പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറ്ററിംഗ് ഉടമ മർദിച്ചതായി പരാതി. പേഴയ്ക്കാപ്പിള്ളി സ്വദേശി ആദിലിനെയാണ് മർദിച്ചത്. കാറ്ററിംഗ് ജോലിയുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിനു പിന്നിൽ. മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.