കളമശേരി: ഏലൂർ നഗരസഭാ കൗൺസിൽ തീരുമാനപ്രകാരം ഏലൂരിലെ വിവിധ പ്രദേശങ്ങളിലെ പ്രധാന കവലകൾ, പൊതുഇടങ്ങൾ തുടങ്ങിയവ അണുവിമുക്തമാക്കി. ചെയർമാൻ എ.ഡി. സുജിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. ഷെരീഫ്, കൗൺസിലർമാരായ അംബികാ ചന്ദ്രൻ , കെ.എ. മാഹിൻ, എം.ആർ. നീതു, പി.എം. അയൂബ്, ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.