പറവൂർ: ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിൽ അറുപത്തിയൊമ്പത് വയസുള്ള സ്ത്രീയുടെ തൊണ്ടയിൽനിന്നും അപൂർവമുഴ രണ്ടുമണിക്കൂർനീണ്ട ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. തൊണ്ടയിൽ അസ്വസ്ഥതയും വേദനയും അനുഭവപ്പെട്ടാണ് ചികിത്സയ്ക്കെത്തിയത്. സൂക്ഷ്മ പരിശോധനയിലാണ് ശ്വാസനാളംവരെ വളർച്ചയെത്തിയ മുഴയുടെ അസാധാരണത്വം മനസിലാക്കിയത്. ക്രേനിയോഫേഷ്യൽ സർജൻ ഡോ. നഹാസ് മുഹമ്മദലി, ഇ.എൻ.ടി സർജൻ ഡോ. പ്രശോഭ് ശങ്കർ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.