കാലടി: ആവശ്യമായ കൊവിഡ് പ്രതിരോധ വാക്സിൻ പഞ്ചായത്തിന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആർ.സി.എച്ച് ഓഫീസർക്ക് ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാർട്ടിൻ നിവേദനം നൽകി. പഞ്ചായത്തിൽ 45 വയസിനുമുകളിലുള്ള 300 പേർക്ക് മാത്രമേ പ്രതിരോധ വാക്സിനേഷനെടുത്തിട്ടുള്ളു. 7951 പേർക്കാണ് വാക്സിനേഷനെടുക്കേണ്ടത്. 5710 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആദ്യഡോസ് നൽകിയവർക്ക് രണ്ടാം ഡോസ് ഉടനെ നൽകേണ്ടതുമുണ്ട്. രോഗവ്യാപനം ഇതര പ്രദേശങ്ങളെക്കാൾ ഇവിടെ രൂക്ഷവുമാണ്.