മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ പ്രദേശത്ത് നിലവിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 114ആയി.300 പേർ നിരീക്ഷണത്തിൽ വീടുകളിൽ കഴിയുന്നുണ്ട്. അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 2020 മാർച്ച് മുതൽ ഇന്നലെ വരെ നഗരസഭാ പ്രദേശത്ത് കൊവിഡ് ബാധിച്ചത് 1503 പേർക്കാണ്.
60 വയസിനു മുകളിൽ പ്രായമുള്ള 3330 പേരും 45 വയസിനു മുകളിലുള്ള 3000 പേരും ഇതിനകം കൊവിഡ് വാക്സിൻ സ്വീകരിച്ചു. ശേഷിക്കുന്നത് ഏഴായിരത്തോളം പേരാണ്.ഇവർക്കുള്ള വാക്സിൻ സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് നഗരസഭ.