ആലുവ: കടുങ്ങല്ലൂർ പഞ്ചായത്ത് കൊവിഡ് നിരീക്ഷണസമിതി യോഗംചേർന്നു. പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. 24നകം എല്ലാ വാർഡുകളിലും ജാഗ്രതാസമിതി ചേരും. പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും വ്യാപാരസ്ഥാപനങ്ങൾ അടക്കമുള്ളിടങ്ങൾ സന്ദർശിച്ച് നിർദ്ദേശങ്ങൾ കൈമാറും. നിലവിൽ 230ലേറെ രോഗികളാണ് പഞ്ചായത്തിലുള്ളത്.