കൊച്ചി: കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അന്യസംസ്ഥാനതൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ ലേബർവകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇവർക്കിടയിൽ രോഗവ്യാപനം ഉണ്ടാകുന്നത് തടയാനായി നാഷണൽ ഹെൽത്ത് മിഷന്റെ നേതൃത്വത്തിൽ അതിഥി ദേവോ ഭവ: എന്ന പേരിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് അവരുടെ ഭാഷയിൽ കൺട്രോൾ റൂമിൽനിന്ന് മറുപടി ലഭിക്കും. കൊവിഡ് പോസിറ്റീവായവർക്കും ക്വാറന്റെനിൽ കഴിയുന്നവർക്കും സേവനം പ്രയോജനപ്പെടുത്താം. ഫോൺ : 9072303075.