പറവൂർ: മാല്യങ്കര ഹിന്ദുമഹാസഭ വക ശ്രീഭൈരവൻ മുത്തപ്പൻ ക്ഷേത്രത്തിൽ നിർമ്മിച്ചിട്ടുള്ള നവഗ്രഹക്ഷേത്രത്തിലെയും ഗണപതി ക്ഷേത്രത്തിലെയും പ്രതിഷ്ഠാകർമ്മം ഇന്ന് പുലർച്ചെ അഞ്ചിന് നടക്കും. ചെറായി പുരുഷോത്തമൻ തന്ത്രി, കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രി, മേൽശാന്തി സരീഷ് എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. ക്ഷേത്രത്തിന്റെ കണക്കും രൂപകല്പനയും സ്ഥാനനിർണയവും നിർവഹിച്ചത് പി.പി. ദേവനാണ്.
രാവിലെ പത്തിന് നാഗങ്ങൾക്ക് വിശേഷാൽ ആയില്യംപൂജ. വൈകിട്ട് അഞ്ചിന് ശ്രീഭൈരവന് ചാർത്തുന്നതിനുള്ള ഗോളക കണ്ണേങ്കാട് ഭഗവതി ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി കൊണ്ടുവരും. 22ന് രാവിലെ ആറിന് ശക്തിവിനായക ഗണപതിഹോമം, ഉഷ:പൂജ, മണ്ഡപശുദ്ധി, പ്രായശ്ചിത്വ ഹോമം, വൈകിട്ട് നാലിന് ബ്രഹ്മകലശപൂജ, 23ന് രാവിലെ ഏഴരക്ക് കുടനിവർത്തൽ, വിശേഷാൽപൂജ, ഒമ്പതിന് എഴുന്നള്ളിപ്പ്, കലശാഭിഷേകം, രാത്രി പത്തിന് ഗുരുതി.