കൊച്ചി: മാസങ്ങളായി തൊഴിൽ മുടങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം അനുവദിക്കണമെന്ന് മത്സ്യതൊഴിലാളി സംഘം (ബി.എം.എസ്) ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

കായൽ ചൊറികളുടെ സാന്നിദ്ധ്യംമൂലം രണ്ട് മാസമായി മത്സ്യബന്ധനം നടത്താനാകുന്നില്ല. വിഷു, ഈസ്റ്റർ കാലത്ത് മത്സ്യത്തൊഴിലാളികൾ വറുതിയിലായിരുന്നു.കൊവിഡിന്റെ രണ്ടാംവരവോടെ സ്ഥിതി രൂക്ഷമായി. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് 10,000 രൂപ വീതം ധനസഹായം നൽകണമെന്ന് ജില്ലാ ജനറൽ സെക്രട്ടറി സജിത്ത് ബോൾഗാട്ടി ആവശ്യപ്പെട്ടു.