പറവൂർ: വടക്കേക്കരയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ മാല്യങ്കര കോളേജ് ഹോസ്റ്റലിൽ പ്രവർത്തിച്ചിരുന്ന പ്രാഥമിക ചികിത്സാകേന്ദ്രം പുനരാരംഭിക്കും. പഞ്ചായത്തിലെ രോഗികൾക്കാകും മുഖ്യപരിഗണന. മൂന്നുദിവസം മാല്യങ്കര എസ്.എൻ.എം എൻജിനിയറിംഗ് കോളജിലും രണ്ടുദിവസം അണ്ടിപ്പിള്ളിക്കാവ് എച്ച്.ഡി.പി.വൈ സീനിയർ സെക്കൻഡറി സ്കൂളിലും നടത്തിയ ക്യാമ്പിൽ 4000 പേർ വാക്സിൻ സ്വീകരിച്ചു. മൂത്തകുന്നം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷൻ തുടരുന്നുണ്ട്. രണ്ടുദിവസത്തെ പരിശോധനാക്യാമ്പും നടത്തി. മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിഗണന നൽകുന്നതോടൊപ്പം ടെലി മെഡിസിൻ സേവനവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഭ്യമാക്കുന്നുണ്ട്.