ആലുവ: കൊവിഡ് വ്യാപനത്തെത്തുടർന്ന് കടുങ്ങലൂർ പഞ്ചായത്ത് രണ്ടാംവാർഡിൽ മണിയേലിപ്പടി ഭാഗം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. മണിയേലിപ്പടി റോഡ് പൊലീസ് അടച്ചുകെട്ടി.
പഞ്ചായത്ത് പ്രദേശത്ത് മൈക്കിലൂടെയും നേരിട്ടും കടകളും സ്ഥാപനങ്ങളും കയറി ബോധവത്കരണത്തിന് ശേഷം നിയമനടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് ബിനാനിപുരം എസ്.ഐ അനിൽ പറഞ്ഞു.