കൊച്ചി: പൊതുജനാരോഗ്യവും ആയുർവേദവും എന്ന വിഷയത്തിൽ ആയുർവേദ കോളേജ് വിദ്യാർത്ഥികൾക്കു വേണ്ടി ഓൺലൈൻ സെമിനാർ 22ന് രാത്രി 7.30 ന് സംഘടിപ്പിക്കും.

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന എറണാകുളം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെയാണ് പരിപാടി.

ആയുർവേദ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. രാജു തോമസ് ഉദ്ഘാടനം ചെയ്യും. കേരള ഹെൽത്ത് അസിസ്റ്റന്റ് ഡയറക്ടർ ഡോ. സി.ആർ. ജയശങ്കർ, റിട്ട. ആയുർവേദ ഡി.എം.ഒ ഡോ. രതി ബി ഉണ്ണിത്താൻ, സീനിയർ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ആർ. കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകും.

ആയുർവേദ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകർ, എ.എം.എ റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ ഡോ. വി.ജി. ഉദയകുമാർ എന്നിവർ മോഡറേറ്റർമാരാകും. ഫോൺ: 8113813340.