നെടുമ്പാശേരി: കുന്നുകര ഗ്രാമപഞ്ചായത്തിൽ ആരോഗ്യ, ജാഗ്രതാ, പകർച്ചവ്യാധി പ്രതിരോധയജ്ഞം ഇന്നാരംഭിക്കുമെന്ന് പ്രസിഡന്റ് സൈന ബാബു അറിയിച്ചു. പഞ്ചായത്തിലെ എല്ലാ വാർഡുകളും മാലിന്യമുക്തമാക്കും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാൻ പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട് .