കൊച്ചി: കൊവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നിന്റെ സാദ്ധ്യതകൾ വ്യക്തമാക്കുന്നതിന് വിദഗ്‌ദ്ധരെ പങ്കെടുപ്പിച്ച് ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് വാച്ച് വെബിനാർ സംഘടിപ്പിക്കുന്നു. 25ന് വൈകിട്ട് നാലിന് സൂമിലാണ് വെബിനാർ.
കൊവിഡ് വാക്‌സിന്റെ ലഭ്യത കുറയുകയാണ്. ഹോമിയോ നിർദ്ദേശിക്കുന്ന പ്രതിരോധ മരുന്ന് 95 ശതമാനം സുരക്ഷ ഉറപ്പുനൽകുന്നതാണെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. പാർശ്വഫലങ്ങളുമില്ല. ചെലവും തുച്ഛവുമാണ്. ഹോമിയോമരുന്നിന്റെ സാദ്ധ്യതകൾ ഉപയോഗിക്കാൻ തയ്യാറാകണം. കൊവിഡ് ഒന്നാംഘട്ട വ്യാപനഘട്ടത്തിൽ ഹൈക്കോടതിയും ഹോമിയോ പ്രിവന്റീവ് മെഡിസിൻ പ്രയോഗത്തിൽ കൊണ്ടുവരാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നതുമാണെന്ന് ഭാരവാഹികൾ പറഞ്ഞു.