കോലഞ്ചേരി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബസുകളിൽ കുന്നത്തുനാട് പൊലീസ് പരിശോധന കർശനമാക്കി. പൊതുഗതാഗതം വഴി കൊവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ യാത്രക്കാരുടെ എണ്ണത്തിന് സീറ്റിംഗ് കപ്പാസിറ്റിയിൽ കൂടുതൽ പേരെ അനുവദിക്കില്ല. പട്ടിമറ്റത്ത് നടത്തിയ പരിശോധനയക്ക് കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ സി.ബിനുകുമർ നേതൃത്വം നൽകി. ബസുകളിൽ സാനിറ്റൈസർ സൂക്ഷിക്കണമെന്നും, സുരക്ഷ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി. കൊവിഡ് വ്യാപനം തടയുന്ന കാര്യങ്ങളിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.