ആലുവ: ചീരക്കട ദുർഗാ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം സമാപിച്ചു. കാഴ്ചശ്രീബലിക്ക് ഗജരാജരത്നം പാറനൂർ നന്ദൻ ചീരക്കട അമ്മയുടെ തിടമ്പേറ്റി. കൊവിഡ് മാനദണ്ഡം പാലിച്ച് പകൽപ്പുരം, താലം എഴുന്നള്ളിപ്പ്, ഗുരുതി എന്നിവ നടന്നു. ക്ഷേത്രം തന്ത്രി ഇടപ്പള്ളി മന ദേവനാരായണൻ നമ്പൂതിരി, മേൽശാന്തി തോടത്തിൽമന രവി നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രസമിതി ഭാരവാഹികളായ ആർ. പ്രദീപ്കുമാർ, എം.പി. സുരേന്ദ്രൻ, ടി.പി. സന്തോഷ്‌കുമാർ, എ.എസ്. സലിമോൻ, എൻ. അനിൽകുമാർ, വി.യു. ദേവദാസ് തുടങ്ങിയവർ തേതൃത്വം നൽകി.