sanu-flat
സാനുവി​നെ ഇന്നലെ ഫ്ളാറ്റി​ൽ തെളി​വെടുപ്പി​ന് കൊണ്ടുവന്നപ്പോൾ

തൃക്കാക്കര: വൈഗ കൊലക്കേസിൽ പ്രതിയായ പിതാവ് സാനു മോഹൻ ഇന്നലെ വീണ്ടും കങ്ങരപ്പടിയിലെ ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിലെത്തിയത് തികച്ചും അക്ഷോഭ്യനായി. പക്ഷേ, പരി​ചയക്കാരെ കണ്ടപ്പോൾ ആകെ തളർന്നു. ഫ്‌ളാറ്റിനുള്ളി​ലെ തെളി​വെടുപ്പ് കഴി​ഞ്ഞ് താഴെയെത്തി​യപ്പോൾ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ സാനുവിനെ കാണാൻ കാത്തുനി​ന്നി​രുന്നു. ഇവരെ കണ്ടതോടെ സാനു അല്പസമയം കൈകൂപ്പി​ മി​ണ്ടാതെ നിന്നു.

രാവിലെ 11 മണിയോടെയായി​രുന്നു അഞ്ചുവർഷം സാനുവും കുടുംബവും താമസിച്ചിടത്ത് തെളിവെടുപ്പ്. ജനങ്ങളുടെ പ്രതിഷേധവുണ്ടാകുമോയെന്ന ആശങ്കയിൽ വൻ സുരക്ഷയും ഏർപ്പെടുത്തി​യി​രുന്നു. അര മണിക്കൂറിലേറെ ഫ്ലാറ്റിൽ തെളിവെടുത്തു. ഇവിടെ നിന്ന് ഇറങ്ങിയ ശേഷം വൈഗയുമായുള്ള യാത്രയ്ക്കിടെ മൊബൈൽ ഫോൺ വലിച്ചെറിഞ്ഞെന്ന് പറഞ്ഞ എച്ച്.എം.ടി കമ്പനിയുടെ പരിസര പ്രദേശത്ത് ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല.

വൈഗയെ ഉപേക്ഷിച്ച മുട്ടാർ പുഴയരികിലായിരുന്നു പിന്നെ തെളിവെടുപ്പ്. ഇവിടെ മഞ്ഞുമ്മൽ റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപത്തെ ഇടറോഡിലൂടെ കാർ ഓടിച്ചു വന്ന ശേഷം വൈഗയെ വെള്ളത്തിലേക്ക് ഇടുകയായിരുന്നുവെന്നാണ് സാനു പൊലീസിന് നൽകിയ മൊഴി. കാറിൽ വൈഗയെ കൊണ്ടുവന്നതും തോളിൽ പൊക്കിയെടുത്ത് കൊണ്ടുപോയി പുഴയിൽ എറിഞ്ഞ രീതികളും സാനു പൊലീസിനും ജനങ്ങൾക്കും മുന്നിൽ ആവിഷ്കരിച്ചു.

മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്ത് സാനുവിനെയും ഭാര്യ രമ്യയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ഇന്നലെ തൃക്കാക്കര എ.സി​.പി​ ഓഫീസി​ൽ പൊലീസ് കമ്മി​ഷണർ സി​.എച്ച്.നാഗരാജു വി​ളി​ച്ച യോഗത്തി​ൽ വൈഗയെ പോസ്റ്റ്മോർട്ടം ചെയ്ത കളമശേരി മെഡിക്കൽ കോളേജിലെ ഫൊറൻസിക് സർജൻ ഡോ. എ.കെ.ഉന്മേഷ്, കാക്കനാട് റീജി​യണൽ കെമി​ക്കൽ എക്സാമി​നേഴ്സ് ലാബി​ലെ രാജലക്ഷ്മി​ എന്നി​വരും പങ്കെടുത്തു.ഇന്ന് സാനുവി​നെ കോയമ്പത്തൂരി​ൽ തെളി​വെടുപ്പി​ന് കൊണ്ടുപോകും

മുട്ടാർ സാനുവി​ന്

പരി​ചി​തം

വൈഗയെ ഉപേക്ഷി​ച്ച മഞ്ഞുമ്മൽ റഗുലേറ്റർ കം ബ്രി​ഡ്ജി​ന് സമീപത്തെ ഒരു വീടി​ന്റെ ഇന്റീരി​യർ വർക്ക് ചെയ്തത് സാനു മോഹനാണ്. ഈ പരി​സരം ഇയാൾക്ക് സുപരി​ചി​തമായതി​നാലാണ് വൈഗയെ ഉപേക്ഷി​ക്കാൻ ഇവി​ടം തി​രഞ്ഞെടുത്തത്. വൈഗയുടെ രക്തത്തി​ൽ അമി​തമായ തോതി​ൽ മദ്യത്തി​ന്റെ അംശം കണ്ടെത്തി​യതു സംബന്ധി​ച്ച് അവ്യക്തത നി​ലനി​ൽക്കുന്നുണ്ട്. ആലപ്പുഴയി​ൽ നി​ന്ന് വരുംവഴി​ ഇടയ്ക്ക് ബേക്കറി​യി​ൽ കയറി​ മകൾക്ക് ഭക്ഷണവും ജ്യൂസും മറ്റും വാങ്ങി​ നൽകി​യെന്ന് പറയുന്ന സാനു മദ്യം നൽകി​യതായി​ സമ്മതി​ച്ചി​ട്ടി​ല്ല.

വൈഗയുടെ ഫോൺ​

ബീഹാറി​ൽ

മാർച്ച് 21ന് വൈഗയുമായി​ മുട്ടാറി​ലേക്ക് പോകും വഴി​ കളമശേരി​ എച്ച്.എം.ടി​ക്ക് സമീപം സാനു രണ്ട് മൊബൈൽ ഫോണുകൾ ഉപേക്ഷി​ച്ചി​രുന്നു. ഇതി​ൽ വൈഗ ഉപയോഗി​ച്ച ഫോൺ​ ബീഹാർ സ്വദേശി​യായ ഒരു സെക്യൂരി​റ്റി​ ജീവനക്കാരനാണ് ലഭി​ച്ചത്. ഏതാനും ദി​വസം മുമ്പ് ഈ ഫോൺ​ ഓണാക്കി​യതി​നെ തുടർന്നാണ് ഇയാളെ കണ്ടെത്താനായത്. ഇയാൾ ബീഹാറിൽ നിന്ന് ഉടനെ മടങ്ങി​യെത്തുമെന്ന് പൊലീസി​നെ അറി​യി​ച്ചി​ട്ടുണ്ട്.

അഞ്ച് വർഷം മുമ്പ് സാനുവും കുടുംബവും പൂനെയി​ൽ നി​ന്ന് ഒരു ഫോക്സ് വാഗൻ പോളോ കാർ കൊണ്ടുവന്നിരുന്നു. ഇത് ആക്രി​ വി​ലയ്ക്ക് വി​റ്റത് കോയമ്പത്തൂരി​ലായിരുന്നു. അതി​നാൽ ഇത്തവണ ഫോക്സ് വാഗൻ അമി​യോ കാർ വി​ൽക്കാനും ഇവി​ടെയെത്തി​യെങ്കിലും സംശയം തോന്നി​ അവർ കാർ വാങ്ങി​യി​ല്ല. അതി​നാൽ മറ്റൊരാൾക്കാണ് വി​റ്റത്. ശേഷം ബസി​ലായി​രുന്നു സഞ്ചാരം. ചി​ലപ്പോൾ ലോറി​കളെയും ആശ്രയി​ച്ചു.