അങ്കമാലി: കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കണ്ടെയ്മെന്റ് സോണുകൾ അടച്ചുപൂട്ടിത്തുടങ്ങി. തുറവൂർ പഞ്ചായത്ത് ഏഴാംവാർഡ് പാറേക്കാട്ടിലൈനിൽ തൊട്ടടുത്ത 4 വീടുകളിൽ എട്ടുപേർക്ക് കൊവിഡ് കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ കളക്ടർ ഈ മേഖല മൈക്രോ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു. ഇന്നലെ പൊലീസ് വഴിഅടക്കുകയും ചെയ്തു. പഞ്ചായത്തിൽ ഇന്നലെ 12 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ 80 പേരായി.