കോലഞ്ചേരി: കൊവിഡ് വ്യാപനം രൂക്ഷമായ മഴുവന്നൂർ, വെങ്ങോല പഞ്ചായത്തുകളിൽ ജില്ലാ കളക്ടർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് 6 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ഏഴു ദിവസത്തേക്കാണ് ലോക്ക് ഡൗൺ നടപ്പാക്കുക. മഴുവന്നൂരിൽ ഇന്നലെ വരെ 234 പേരാണ് രോഗബാധിതർ. ലോക്ക് ഡൗണിന്റെ ഭാഗമായി കർശന നിയന്ത്റങ്ങളാണ് ഏർപ്പെടുത്തുന്നത്.ജനങ്ങളുടെ ഉപജീവനം മാർഗം മുടങ്ങുന്ന വിധത്തിൽ ജോലിക്കായി പോകുന്നവരെ തടയില്ല. ഇവർ തിരിച്ചറിയൽ കാർഡോ തൊഴിലുടമയുടെ കത്തോ കൈയിൽ കരുതണം. മതപരമായ ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രം. റംസാൻ നോമ്പുതുറ വീടുകളിൽ തന്നെ നടത്തണം. പള്ളികളിൽ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കരുത്. വ്യവസായ ശാലകൾ, ഫാക്ടറികൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. തൊഴിലാളികൾ ഫാക്ടറി കോമ്പൗണ്ടിൽ തന്നെ താമസിക്കുന്നതിന് സൗകര്യമൊരുക്കണം. പഞ്ചായത്തുകളിലേക്ക് ഒരു എൻട്രിയും ഒരു എക്‌സി​റ്റും മാത്രമായിരിക്കും ഉണ്ടാവുക. ഇവിടെ പൊലീസിന്റെ പരിശോധനയുണ്ടാകും.

5 പേരിൽ കൂടുതൽ കൂട്ടം കൂടാൻ അനുവദിക്കില്ല.

വിവാഹങ്ങൾക്ക് പരമാവധി 20 പേർ

മരണാനന്തര ചടങ്ങുകളിൽ 10 പേർ

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണമില്ല,പാഴ്‌സൽ വിതരണം നടക്കും