ഇടപ്പള്ളി: പറവൂർ നമ്പൂരിഅച്ഛൻ ആൽമര ക്ഷേത്രത്തിന്റെ കേടുപാടുകൾ തീർക്കാൻ പറവൂർ നഗരസഭ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ക്ഷേത്രസമിതി ചേന്ദൻകുളങ്ങരയിൽ നില്പുസമരം നടത്തി. ജനറൽ സെക്രട്ടറി പി. ഗംഗാധരൻ നായർ ഉദ്ഘാടനം ചെയ്തു. ബി. ഗോപാലകൃഷ്ണൻ, ആർ. നാരായണസ്വാമി, ഏലൂർ ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.