പറവൂർ: പറവൂർ നമ്പൂരിയച്ചൻ ആൽക്ഷേത്ര നവീകരണം തടസപ്പെടുത്തുന്ന മുനിസിപ്പാലിറ്റിയുടെ നീക്കം ഉപേക്ഷിക്കുക, സ്റ്റോപ്പ് മെമ്മോ പിൻവലിക്കുക, പരിപാവനമായ ക്ഷേത്രസങ്കേതത്തിന് സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നമ്പൂരിയച്ചൻ ആൽക്ഷേത്ര സംരക്ഷണ കർമ്മസമിതിയുടെ നേതൃത്വത്തിൽ നഗരത്തിലെ ഒമ്പത് കേന്ദ്രങ്ങളിൽ പ്രതിഷേധസായാഹ്നം നടത്തി. മുനിസിപ്പൽ കവലയിൽ ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു, മിനി സിവിൽ സ്റ്റേഷനുസമീപം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, നമ്പൂരിയച്ചൻ ആൽത്തറക്ക് സമീപം എം.സി. സനൽകുമാർ, കച്ചേരിപ്പടിയിൽ സി.ജി. കമലാകാന്തൻ, ചേന്ദമംഗലം കവലയിൽ ഗാനരചയിതാവ് ഐ.എസ്. കുണ്ടൂർ, അമ്മൻകേവിൽ പ്രകാശൻ തുണ്ടത്തുംകടവ്, പൊട്ടൻതെരുവിൽ രഞ്ജിത്ത് എസ്. ഭദ്രൻ, പെരുവാരത്ത് ഉണ്ണിക്കൃഷ്ണൻ മാടവന, പെരുമ്പടന്നയിൽ ശിവദാസൻ എന്നിവർ ഉദ്ഘാടനം ചെയ്തു.