അങ്കമാലി: മൂന്ന് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അങ്കമാലി ജോയിന്റ് ആർ.ടി.ഒ ഓഫീസ് അടച്ചു. ലൈസൻസ് ടെസ്റ്റും മറ്റു പരിശോധനകളും നിർത്തിവച്ചു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്നുജീവനക്കാർക്കാണ് കൊവിഡ്.