കരുമാല്ലൂർ: തട്ടാംപടി പറയന്റെകാട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ മഹോത്സവം നാളെ തുടങ്ങും. രാവിലെ അഞ്ചിന് ഗണപതിഹോമം, വൈകിട്ട് മൂന്നിന് ആചാര്യവരണം, നാലിന് കാരിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയിൽ വിഗ്രഹഘോഷയാത്ര തുടർന്ന് ബിംബശുദ്ധ കലശപൂജ, പരിഗ്രഹം, പ്രാസാദശുദ്ധി, ഭദ്രകാളിപൂജ, രാത്രി വാസ്തുബലി, 23ന് വൈകിട്ട് ആറിന് പത്മമിടൽ, നിദ്രാകലശപൂജ, രാത്രി ധ്യാനാധിവാസം, അധിവാസപൂജ, കാലുകഴുകിച്ചൂട്ട്, 24ന് രാവിലെ അഞ്ചരക്ക് നവകപൂജ, 25ന് പുലർച്ചെ നാലിന് പ്രതിഷ്ഠ തുടന്ന് കലശാഭിഷേകം, 11.30ന് പ്രസാദഊട്ട്.