# രണ്ടാഴ്ചത്തെ നിരോധനം പിൻവലിച്ചു

ആലുവ: ശിവരാത്രി മണപ്പുറത്ത് കൊവിഡ് മാനദണ്ഡം പാലിച്ച് ബലിതർപ്പണം നടത്താൻ ആലുവ തഹസിൽദാർ അനുമതി നൽകി. കൊവിഡ് വ്യാപനപശ്ചാത്തലത്തിൽ രണ്ടാഴ്ചത്തേക്ക് മണപ്പുറത്ത് ബലിതർപ്പണചടങ്ങുകൾ നിരോധിച്ച് കഴിഞ്ഞ 16ന് തഹസിൽദാർ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ വിവിധ ഹൈന്ദവ സംഘടനകളും ക്ഷേത്ര ഉപദേശക സമിതിയുമെല്ലാം രംഗത്തുവന്നു. ഇതിന് പുറമെ മണപ്പുറം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗണേശരൻ പോറ്റിയും മണപ്പുറത്തെ സാഹചര്യങ്ങൾ വിശദീകരിച്ചും തർപ്പണം തടയരുതെന്ന് അഭ്യർത്ഥിച്ചും തഹസിൽദാർക്ക് കത്ത് നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഉപാധികളോടെ അനുമതി നൽകിയത്.

ദിവസേന 100ൽ താഴെ ആളുകൾ മാത്രമാണ് തർപ്പണത്തിനെത്തുന്നതെന്നും ആവശ്യത്തിലേറെ സ്ഥലമുള്ളതിനാൽ സാമൂഹികഅകലം പാലിക്കുന്നതിന് തടസമില്ലെന്നും തഹസിൽദാറെ ബോദ്ധ്യപ്പെടുത്തിയിരുന്നു.