വൈപ്പിൻ: കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ പാശ്ചാത്തലത്തിൽ എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയന്റെ കീഴിലുള്ള ശാഖകളുടെ വാർഷിക പൊതുയോഗങ്ങളും കുടുംബയോഗങ്ങളും മൈക്രോയോഗങ്ങളും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവെച്ചതായി യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി അറിയിച്ചു. ഞാറക്കൽ ഈസ്റ്റ് എസ്.എൻ.ഡി.പി ശാഖായോഗം 25 ന് നടത്താൻ തീരുമാനിച്ചിരുന്ന വാർഷികപൊതുയോഗവും മാറ്റിവെച്ചതായി ശാഖാ സെക്രട്ടറി സി. കെ. സോജൻ അറിയിച്ചു.