k-c-prabhakaran-anusmaran
കെ.സി. പ്രഭാകരന്റെ രണ്ടാം ചരമവാഷിക ദിനാചരണത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: സി.പി.ഐ സംസ്ഥാന ഭാരവാഹിയും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കെ.സി. പ്രഭാകരന്റെ രണ്ടാം ചരമവാഷിക ദിനാചരണത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിലംഗം പി.എൻ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കിസാൻസഭ സംസ്ഥാന സെക്രട്ടറി കെ.എം. ദിനകരൻ, എം.ടി. നിക്സൺ, എസ്. ശ്രീകുമാരി,കെ.ബി. അറുമുഖൻ, കെ.പി. വിശ്വനാഥൻ,കെ.വി. രവീന്ദ്രൻ, ഡിവിൻ കെ. ദിനകരൻ എന്നിവർ സംസാരിച്ചു. ഘണ്ടാകർണൻവെളിയിലുള്ള വസതിയിൽ എ.കെ. ശിവശങ്കരൻ പതാക ഉയർത്തി. തുടർന്ന് സ്മാരകത്തിൽ പുഷ്പാർച്ചനയും നടന്നു.