വൈപ്പിൻ: കൊവിഡ് ബാധിച്ച് എളങ്കുന്നപ്പുഴയിൽ രണ്ടു പേർ മരിച്ചു. വളപ്പ് വളഞ്ചേരി വി.കെ.ഉദയൻ (54)ആണ് ഇന്നലെ മരിച്ചത്. സംസ്‌കാരം നടത്തി. കൊവിഡ് ബാധിച്ച് മരട് ആശുപത്രിയിലായിരുന്നു. ഭാര്യ :പെരുമ്പിള്ളി കൊച്ചുപുരക്കൽ ശർമിള. മക്കൾ: അഞ്ജന, അഭിൽലാൽ. മരുമകൻ: മനോജ്.
19ന് സൗത്ത് പുതുവൈപ്പിൽ മരിച്ച റിട്ട.പോസ്റ്റ്മാൻ തെങ്ങുംചേരി ടി.കെ. അപ്പുക്കുട്ടന്റെ(76) മൃതദേഹത്തിൽ നടത്തിയ പരിശോധനയിലും കൊവിഡ് കണ്ടെത്തി. ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടയിലായിരുന്നു മരിച്ചത്. സംസ്‌കാരം നടത്തി