നെടുമ്പാശേരി: അത്താണി ശ്രീ വീരഹനുമാൻ കോവിൽ ട്രസ്റ്റ് ഏർപ്പെടുത്തിയ ശ്രീരാമ നവമി പുരസ്കാരം ജസ്റ്റിസ് കെ.ടി. ശങ്കരന് ഇന്ന് സമ്മാനിക്കും. വൈകിട്ട് ആറിന് കൊവിഡ് മാനദണ്ഡം പാലിച്ച് നടക്കുന്ന ചടങ്ങിൽ പ്രമുഖർ പങ്കെടുക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ ഗോപൻ ചെങ്ങമനാട് അറിയിച്ചു.