p-rajeev
കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ റിലീഫ് കിറ്റിന്റെ വിതരണോദ്ഘാടനം മുൻ എം.പി പി. രാജീവ് നിർവഹിക്കുന്നു

കളമശേരി: റംസാൻ ആത്മവിചാരത്തിന്റെ കാലം എന്ന പ്രമേയത്തിൽ നടക്കുന്ന കാമ്പയിനിന്റെ ഭാഗമായി കേരള മുസ്ളിം ജമാഅത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്.വൈ.എസ്, എസ്.എസ്.എഫ് സംയുക്തമായി നടത്തുന്ന റംസാൻ റിലീഫ് കിറ്റിന്റെ ജില്ലാതല വിതരണോദ്ഘാടനം സൗത്ത് കളമശേരിയിൽ വിടാക്കുഴ കെ.ഇ. അലിക്കുഞ്ഞിന് കിറ്റ് കൈമാറി മുൻ എം.പി. പി. രാജീവ് നിർവഹിച്ചു. കേരള മുസ്ളിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് വി.എച്ച്. അലി ദാരിമി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. രോഗബാധിതരായി കഴിയുന്നവർക്കുള്ള സാന്ത്വന സാമ്പത്തികസഹായവും ഒരു വർഷത്തേക്കുള്ള സൗജന്യ മരുന്നുകൾക്കുള്ള മെഡിക്കൽ കാർഡും വിതരണം ചെയ്തു.

ഞാലകം ജമാഅത്ത് പ്രസിഡന്റ് അഡ്വ.കെ.കെ. കബീർ, സി.എ. ഹൈദ്രോസ് ഹാജി തുടങ്ങിയവർ സംസാരിച്ചു.